ആകാശം മാറും ഭൂതലവും മാറും

ആകാശം മാറും ഭൂതലവും മാറും
ആദിമുതല്‍ക്കെ മാറാതുള്ളതു നിന്‍ വചനം മാത്രം
കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും
അന്നും ഇന്നും മാറാതുള്ളതു തിരുവചനം മാത്രം

വചനത്തിന്റെ വിത്തു വിതയ്ക്കാന്‍ പോകാം
സ്നേഹത്തിന്റെ കതിരുകള്‍ കൊയ്യാന്‍ പോകാം

ഇസ്രായേലേ, ഉണരുക നിങ്ങള്‍
വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ
കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ലാ
മിഴികള്‍ എന്തേ സത്യം കാണുന്നില്ലാ

വചനത്തിന്റെ വിത്തു വിതയ്ക്കാന്‍ പോകാം
സ്നേഹത്തിന്റെ കതിരുകള്‍ കൊയ്യാന്‍ പോകാം

വയലേലകളില്‍ കതിരുകളായി
വിള കൊയ്യാനായ് അണിചേര്‍ന്നീടാം
വഴിയില്‍ വീണാലോ വചനം ഫലമേകില്ല
വയലില്‍ വീണാല്‍ എല്ലാം കതിരായീടും.

വചനത്തിന്റെ വിത്തു വിതയ്ക്കാന്‍ പോകാം
സ്നേഹത്തിന്റെ കതിരുകള്‍ കൊയ്യാന്‍ പോകാം