കാനായിലെ കല്യാണനാളില്‍

കാനായിലെ കല്യാണനാളില്‍
കല്‍ഭരണിയിലെ വെള്ളം മുന്തിരിനീരായ്
വിസ്മയത്തില്‍ മുഴുകി ലോകമിന്ന്
മഹിമകാട്ടി യേശുനാഥന്‍

കാലികള്‍ മേയും പുല്‍ത്തൊഴുത്തില്‍
മര്‍ത്ത്യനായ് ജന്മമേകി ഈശന്‍
മെഴുതിരിനാളം പോലെയെന്നും
വെളിച്ചമേകി ജഗത്തിനിന്നും
അഹാ ഞാനെത്ര ഭാഗ്യവാന്‍
യേശുവെന്‍ ജീവനേ

ഊമനെ സൗഖ്യമാക്കിയിടയന്‍
അന്ധനു കാഴ്ചയേകി നാഥന്‍
പാരിതില്‍ സ്നേഹസൂനം വിതറി
കാല്‍വരിയില്‍ നാഥന്‍ പാദമിടറി
അഹാ ഞാനെത്ര ഭാഗ്യവാന്‍
യേശുവെന്‍ ജീവനേ