ദിവ്യകാരുണ്യമേ, ദൈവസ്നേഹമേ
ഉണ്ണാന്‍ മറന്നാലും ഊട്ടാന്‍ മറക്കാത്ത
തളരാത്ത തായ്ഭാവമേ, കനിവിന്റെ കൂദാശയേ
ദിവ്യകാരുണ്യമേ, സ്നേഹമേ
കൂടെവസിക്കണേ, പോകരുതേ
കൂട്ടുവേണം നിന്റെ സ്നേഹബലം
കാണാന്‍ കൊതിച്ചെന്നാല് കൂടെ വസിക്കും
കൂട്ടം പിരിഞ്ഞാലോ തേടിവരും
തേടിവന്നീടിലോ തോളിലേറ്റും
തോളിലെടുത്തവന് ഉമ്മ നല്‍കും
പ്രാണന് കൊണ്ടിന്നവന് പ്രാതല്‍ വിളമ്പും
പാപിയെന്നോര്ക്കാതെന്നുള്ളില് വരും
വീണുപോയീടിലോ വീണ്ടെടുക്കും
വീണ്ടെടുത്തവനെന്നെ സ്വന്തമാക്കും