ദിവ്യകാരുണ്യ നായകനേ

ദിവ്യകാരുണ്യ നായകനേ
വരൂ, എന്നുള്ളം കാത്തിരിപ്പൂ
പൊന്‍ തൂമന്തഹാസവുമായ്
വിണ്ണിന്‍ വാതില്‍ തുറന്നു വരൂ
കുമ്പിടുന്നു ഞങ്ങളിതാ ദിവ്യനായകാ സവിധേ.

എന്റെ ആത്മത്തിന്‍ ഇല്ലായ്മയും
എന്റെ അകതാരിന്‍ വല്ലായ്മയും
സര്‍വ്വമേശുവേ, മറന്നെന്നില്‍ വാഴാന്‍
നിന്നാഗമം എന്തു ഭാഗ്യമേ.
കുമ്പിടുന്നു ഞങ്ങളിതാ ദിവ്യനായകാ സവിധേ.

എന്റെ വിശ്വാസധാരയിങ്കല്‍
ഹാ! പ്രത്യാശ നീ മാത്രമേ
ദിവ്യജോതിസ്സേ, വരികെന്റെ ചാരെ
എന്‍ ഹൃത്തടം വെണ്മയാക്കിടാന്‍
കുമ്പിടുന്നു ഞങ്ങളിതാ ദിവ്യനായകാ സവിധേ.