ഇത്രനാള്‍ ഞാന്‍ മറന്ന

ഇത്രനാള്‍ ഞാന്‍ മറന്ന സത്യമാണ് ദൈവം
ഇത്രനാള്‍ ഞാന്‍ മറന്ന സ്നേഹമാണ് ദൈവം
ഇത്രനാള്‍ ഞാന്‍ മറന്ന വചനമാണ് ദൈവം
എത്രവൈകി ദൈവമേ നിന്നെയറിയുവാന്‍

മനമുയര്‍ത്തി സ്വരമുയര്‍ത്തി
ഹാലേലൂയ പാടിടാം
പാവനാത്മനിറവിലെന്നും
ഹാലേലൂയ പാടിടാം

ഇത്രനാള്‍ നഷ്ടമായ നന്മയാണ് ദൈവം
ഇത്രനാള്‍ ഞാന്‍ വെടിഞ്ഞ മാര്‍ഗ്ഗമാണ് ദൈവം
എന്റെ ഏക ലക്ഷ്യമാണ് ജീവനാണ് ദൈവം
എത്ര വൈകി ദൈവമേ, നിന്നെയറിയുവാന്‍
(മനമുയര്‍ത്തി... )

നിത്യമെന്നെ കാത്തിടുന്ന താതനാണ് ദൈവം
നിത്യരക്ഷ നല്‍കിടുന്ന പുത്രനാണ് ദൈവം
ഹൃത്തിനുള്ളില്‍ വാസമാകും ആത്മനാണ് ദൈവം
എത്ര വൈകി ദൈവമേ, നിന്നെയറിയുവാന്‍
(മനമുയര്‍ത്തി... )