നാഥാ, നിനക്കായ് പാടി പാടിയെന്‍

നാഥാ, നിനക്കായ് പാടി പാടിയെന്‍
നാവു തളര്‍ന്നാല്‍ തളര്‍ന്നിടട്ടേ
നിനക്കായേറെ നടന്നു നടന്നെന്റെ
പാദം തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ.

നിന്നെ മാത്രം ധ്യാനിച്ചു ധ്യാനിച്ചു
മനസു തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ!
നിന്റെ ചിചാരഭാരമേറ്റെന്റെ
ബുദ്ധി തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ!

നിന്റെ സ്തോത്രം ആലപിച്ചിന്നെന്റെ
ആത്മം തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ!
നിനക്കായ് ഭാരം ചുമന്നു ചുമന്നെന്റെ
ചുമലു തളര്‍ന്നാല്‍ തളര്‍ന്നിടട്ടെ!