പ്രഭാതത്തിലെന്നെ സമര്‍പ്പിച്ചു നാഥാ

പ്രഭാതത്തിലെന്നെ സമര്‍പ്പിച്ചു നാഥാ
വാഴ്ത്തുന്നു ഞാനും ദിവ്യാപദാനം
ഇതാ ഇന്നു നിന്റെ ദയാധിക്യമല്ലോ
ഉണര്‍ത്തുന്നതെന്നെ അനുഗ്രഹിച്ചാലും

പിതാവിന്റെ മുമ്പില്‍ പ്രസാദിച്ച പുത്രാ
ജീവന്റെ നാഥാ എഴുന്നള്ളിയാലും
സദാ എന്റെയുള്ളില്‍ പ്രകാശിച്ചു വാഴൂ
വിളങ്ങട്ടെ ഞാനും നിന്‍ ജ്വാലയായി

പ്രഭോ നന്ദിയോടെ പ്രകീര്‍ത്തിച്ചിടുന്നേന്‍
നീയാണു നാഥാന്‍ ഞാന്‍ നിന്റെ സ്വന്തം
സദാ നിന്റെ സത്യം പ്രഘോഷിച്ചു പാടാന്‍
ഇറങ്ങട്ടെ വേഗം നീ നയിച്ചാലും