കാനന പൂഞ്ചോല തേടും

കാനന പൂഞ്ചോല തേടും
പേടമാന്‍ പോലെയെന്നുള്ളം
ദാഹാര്‍ത്തി പൂണ്ടിതാ തേടുന്നു നാഥാ
താവക ദര്‍ശനം നല്‍കൂ

രാപകല്‍ കാത്തിരിപ്പൂ
നാഥാ നിന്നെ ഓര്‍ത്തിരിപ്പൂ
ആകുലം തീര്‍ത്തെന്റെ ആത്മാവില്‍
നിര്‍വൃതി ഏകുവാന്‍ നീ വരില്ലേ!

ആശ്രയം നിന്നിലല്ലോ
ആശ്വാസം നീ നല്‍കിടേണേ
നിന്‍ തിരുഗേഹത്തില്‍ വന്നു ഞാനെന്നും
നിന്‍ മുഖം കണ്ടിടട്ടെ