ഞാനുറങ്ങാന്‍ പോകും മുമ്പായ്

ഞാനുറങ്ങാന്‍ പോകും മുമ്പായ്
നിനക്കേകുന്നിതാ നന്ദി നന്നായ്
ഇന്നു നീ കാരുണ്യപൂര്‍വ്വം തന്ന
നന്മകള്‍ക്കൊക്കെയ്ക്കുമായി


 


നിന്നാഗ്രഹത്തിനെതിരായ് ചെയ്തൊ
രെന്‍ കൊച്ചു പാപങ്ങള്‍ പോലും
എന്‍ കണ്ണുനീരില്‍ കഴുകി, മേലില്‍
പുണ്യപ്രവൃത്തികള്‍ ചെയ്യാംഞാനുറങ്ങീടുമ്പോഴെല്ലാം എനി-
ക്കാനന്ദ നിദ്ര നല്‍കേണം
സര്‍വ്വഭയങ്ങളും നീക്കി നിത്യ
നിര്‍വൃതി തന്നരുളേണം.കന്യകാമാതാവുമൊപ്പം എന്റെ
കാവല്‍മാലാഖയും കൂടി
രാത്രി മുഴുവനുമെന്നെ നോക്കി
കാത്തരുളീടുകവേണം