ആരാധിക്കുന്നേന്‍, ഞങ്ങള്‍ ആരാധിക്കുന്നേന്‍

ആരാധിക്കുന്നേന്‍, ഞങ്ങള്‍ ആരാധിക്കുന്നേന്‍
ആത്മനാഥനേശുവിനെ ആരാധിക്കുന്നേന്‍

ആരാധിക്കുന്നേന്‍, ഞങ്ങള്‍ ആരാധിക്കുന്നേന്‍
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നേന്‍.

ഹല്ലേലൂയാ ഹല്ലേലൂയാ ഗീതം പാടീടാം
ഹല്ലേലൂയാ ഗീതം പാടി ആരാധിച്ചീടാംഇന്നു ഞങ്ങള്‍ വിശ്വാസത്താല്‍ ആരാധിക്കുന്നേ
അന്നു ഞങ്ങള്‍ മുഖം കണ്ട് ആരാധിച്ചീടും

സെറാഫുകള്‍ ആരാധിക്കും പരിശുദ്ധനെ
സന്തോഷത്താല്‍ സ്വന്തമക്കള്‍ ആരാധിച്ചീടുംബന്ധനമഴിയും കെട്ടുകളഴിയും ആരാധനയിങ്കല്‍
കോട്ടകള്‍ തകരും ബാധകള്‍ ഒഴിയും ആരാധനയിങ്കല്‍

രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കല്‍
മണ്‍കുടമുടയും തീ കത്തീടും ആരാധനയിങ്കല്‍അപ്പസ്തോലര്‍ രാത്രികാലേ ആരാധിച്ചപ്പോള്‍
ചങ്ങലപൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ