ഇന്നോളമെന്നെന്നും വീണാലും

ഇന്നോളമെന്നെന്നും വീണാലും കണ്ണീരൊപ്പി
രാരീരം പാടുന്ന കാരുണ്യമേ
കാണാതെ പോകുമ്പോള്‍ തേടുന്നു പേരും ചൊല്ലി
മാതാവേക്കാളുമെന്തു വാത്സല്യമേ

കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടു ഞാന്‍
മരുഭൂവില്‍ തളര്‍ന്നു വീഴുന്നിതാ
ഉള്ളം തകര്‍ന്നു നാവും കുഴഞ്ഞു
നീ വന്നു മാറോടെന്നെ താലോലിച്ചല്ലോ

മേച്ചില്‍പുറങ്ങളില്‍ നീ നായകന്‍
സ്വന്തജീവന്‍ തരുന്നതും നീയേ ഗുരോ
ദ്രോഹം മറന്നു സൗഖ്യം പകര്‍ന്നു
യാതൊന്നും കര്‍ത്താവെന്നില്‍ ആരോപിച്ചില്ല