എല്ലാവരും പങ്കുവച്ചും

എല്ലാവരും പങ്കുവച്ചും
പരസ്നേഹത്തില്‍ ജീവിച്ചാല്‍
എത്ര മനോഹരമീ ലോകം
സമത്വസുന്ദരമീ ലോകം
ഇവിടെ പറുദീസ വിടരും പറുദീസ
സുരഭില പറുദീസ


സ്വത്തും ധനവും ഭിത്തികെട്ടി
പൂട്ടി സൂക്ഷിക്കുന്നവരേ
അസ്തമിക്കും ജീവിതമൊരുനാള്‍
കൈവെടിയേണം അവയെല്ലാംമുമ്പില്‍ കൈകള്‍ നീട്ടിനില്‍ക്കും
മനുഷ്യനെക്കാള്‍ വലിയനിധി
എന്തിനിവിടെ തേടിടേണം
നശ്വരമാം സമ്പത്തില്‍