ഓരോ നിമിഷവും ഒരായിരം സ്തുതി

ഓരോ നിമിഷവും ഒരായിരം സ്തുതി
ഉയര്‍ത്തുവാനുണരുന്നൂ കരുണാമയാ
നാഥാ, സ്വരമുയര്‍ത്തി സ്തുതി പാടുന്നൂ
ഞാന്‍ പരമനാഥനെ നമിച്ചിടുന്നു.

ഹാലേലൂയാ ഹാലേലൂയാ
ഓ എന്റെ ദൈവമേ, ആരാധനാ...

കാരുണ്യം തേടി ഞാന്‍ തൃപ്പാദേ അണയുമ്പോള്‍
തന്‍ ആര്‍ദ്ര സ്നേഹത്തിന്‍ നിറമെന്‍ മനമറിയും
(ഹാലേലൂയാ...)

നിരുസന്നിധി എന്നാളും വാഴാനൊരു മോഹം
തരു നാഥാ കൃപയതിനായ് തൃച്ചേവടി പുല്‍കാന്‍
(ഹാലേലൂയാ...)

ഒരു നിമിഷം മാത്രമാ മുഖദര്‍ശനമരുളൂ
ഒരു കോടി സ്തുതി കീര്‍ത്തനം ഈ ദാസനുയര്‍ത്താം
(ഹാലേലൂയാ...)

അതിമോഹന ഗാനമെന്നതിനാഥനു നല്‍കാം
അതിനെന്‍ മനമുരളിയിലൊരു നവരാഗം പകരൂ
(ഹാലേലൂയാ...)

പരമോന്നത ഗുരുവരനാം ശ്രീയേശു നാഥാ
പരംപൊരുളേ തിരുവചനം തവദാസര്‍ക്കരുളൂ
(ഹാലേലൂയാ...)

എന്നാത്മം മുറിവേല്‍ക്കും പാപങ്ങള്‍ ഒന്നുമേ
എന്‍ നേരേ തിരിയില്ല നീ ചാരേ വന്നാല്‍
(ഹാലേലൂയാ...)

കൂരിരുളില്‍ , കടല്‍ നടുവില്‍ , തീക്കുഴിയില്‍ വീണാലും
കാത്തിടുമെന്‍ നാഥാ നിന്‍ തൃക്കൈ ഉള്ളത്തില്‍
(ഹാലേലൂയാ...)