മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ
പരിശുദ്ധനാക്കാന്‍ കഴിയുമല്ലോ
മനസ്സാകുമെങ്കില്‍ നിനക്കെന്റെയേറിയ
അപരാധമെല്ലാം പൊറുക്കുവാനും
അലറുന്ന ജീവിത മരുവില്‍ പഥിക നീ
ഇരുളിന് മറവില്‍ തളര്‍ന്നിരിപ്പൂ
കനിവിന്റെ ദീപമേ ഒളിവീശുകില്ലേ നീ
വഴികാട്ടുകില്ലയോ നല്ലിടയാ
മാറയില്‍ കയ്പുനീര് തേനാക്കിയില്ലേ നീ
കാനായിലെ കുറവാകെ നീക്കി
സ്നേഹജലത്തിനെന് ആത്മാവു കേഴുമ്പോള്‍
ജീവജലം പകരാന്‍ വരില്ലേ