ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍

ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ഇന്നാത്മമാരി കൊണ്ട് നിറയ്ക്കേണമേ.

ദൈവത്തിന്റെ തേജസ്സ് ഇന്നിവിടെ
പ്രകാശിക്കവേണം വെളിച്ചമായി.

പാപത്തിന്റെ എല്ലാ അന്ധകാരവും
എല്ലാം ഉള്ളത്തില്‍ നിന്ന് നീങ്ങിപ്പോകട്ടെ

സ്വര്‍ഗ്ഗസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ആത്മശക്തിയാലെന്നെ നടത്തണമേ.

കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളേയും
മെഴുകുപോലിന്ന് ഉരുക്കണമേ

ആത്മനിലങ്ങളെ ഒരുക്കീടുവാന്‍
സ്വര്‍ഗ്ഗസീയോനിലെ വിത്തുവിതപ്പാന്‍

നല്ലവണ്ണമതു ഫലം കൊടുക്കാന്‍
ആത്മതുള്ളി കൊണ്ട് നനയ്ക്കണമേ

വെളിച്ചങ്ങള്‍ വീശുന്നു അന്ധകാരം മാറുന്നു
ദൈവത്തിന്റെ ആത്മാവുള്ളിലാകുമ്പോള്‍

മായയായ ലോകത്തില്‍ ഞാന്‍ ചേര്‍ന്നു നില്‍ക്കാതെ
എന്‍ രക്ഷകനായ യേശുവില്‍ ഞാന്‍ ആശ്രയിച്ചീടാം