ദൈവകൃപയില്‍ ഞാന്‍ ആശ്രയിച്ച്

ദൈവകൃപയില്‍ ഞാന്‍ ആശ്രയിച്ച്
അവന്‍ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടുമവനുടെ ചുവടുകളെ
ദൈവകൃപയില്‍ ഞാന്‍ ആശ്രയിച്ച്

ഇഹലോകമോ തരുകില്ലൊരു
സുഖവും മനശാന്തിയതും
എന്റെ യേശുവിന്റെ തിരുസന്നിധിയില്‍
എന്നുമാനന്ദമുണ്ടെനിക്ക്

എത്ര നല്ലവന്‍ മതിയായവന്‍
എന്നെ കരുതുന്ന കര്‍ത്തനവന്‍
എന്റെയാവശ്യങ്ങളെല്ലാമറിഞ്ഞിടുന്ന
ഏറ്റമടുത്ത സഹായകന്‍ താന്‍

എന്റെ ആയുസ്സിന്‍ ദിനമാകെയും
തന്റെ നാമമഹത്ത്വത്തിനായ്
ഒരു കൈത്തിരിപോല്‍ കത്തിയെരിഞ്ഞൊടുവില്‍
തിരുമാറില്‍ മറഞ്ഞിടും ഞാന്‍