ജീവന്റെ അപ്പമായ് വന്നൂ

ജീവന്റെ അപ്പമായ് വന്നൂ - എന്റെ
നാഥനാം ഈശോയിന്നെന്നില്‍
ദ്യോവിന്റെ വാതില്‍ തുറന്നു - തന്റെ
ദാനങ്ങളെന്നില്‍ ചൊരിഞ്ഞു

ദാഹത്താല്‍ കേഴുമ്പോഴെല്ലാം - എന്റെ
ദാഹം ശമിപ്പിച്ചു തന്നു
ക്ലേശത്താല്‍ നീറുമ്പോഴെല്ലാം - എന്റെ
ക്ലേശങ്ങളേല്‍ക്കാനണഞ്ഞു.
തീരാത്ത തീരാത്ത സ്നേഹം നാഥന്‍
തോരാതെ തോരാതെ ഏകി

രോഗത്തിന്‍ നേരത്തു നാഥന്‍ - എന്റെ
ഗേഹത്തില്‍ പങ്കാളിയായി
ചാരത്തു വന്നെത്തി വേഗം - ദിവ്യ
സൗഖ്യത്തിന്‍ ആനന്ദമേകി
തീരാത്ത തീരാത്ത സ്നേഹം നാഥന്‍
തോരാതെ തോരാതെ ഏകി