യേശുവേ നീയെനിക്കായ്

യേശുവേ നീയെനിക്കായ്
ഇത്രയേറെ സ്നേഹമേകാന്‍
അടിയനില്‍ യോഗ്യതയായ്
എന്തു കണ്ടു നീ...
സ്നേഹമേ നിന്‍ ഹൃദയം ക്ഷമയുടെ സാഗരമോ
നന്മകള്‍ക്കു നന്ദിയേകാന്‍ എന്തു ചെയ്യും ഞാന്‍

മനസ്സുഖമെങ്ങുപോയി എനിക്കല്ല ശാന്തിതെല്ലും
നിമിഷസുഖം നുകരാന്‍ കരളിന് ദാഹമെന്നും
സഹനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാ
പകയുടെ തീക്കനലായ് മുറിവുകളേറിയെന്നില്‍
ഈശോ പറയൂ നീ ഞാന്‍ ... യോഗ്യനോ...

നിരന്തരമെന്‍ കഴിവില്‍ അഹങ്കരിച്ചാശ്രയിച്ചു
പലരുടെ സന്മനസ്സാല്‍ ഉയര്‍ന്നത് ഞാന്‍ മറന്നു
അടച്ചൊരു കോട്ടപോലായ് ഹൃദയത്തിന്‍ വാതിലെന്നും
എളിയവര്‍ വന്നിടുമ്പോള്‍ തിരക്കിന്റെ ഭാവമെന്നും
ഈശോ പറയൂ നീ ഞാന്‍ ... യോഗ്യനോ...