അരൂപിയാല്‍ നിറയാന്‍ കവിയാന്‍

അരൂപിയാല്‍ നിറയാന്‍ കവിയാന്‍
വരുന്നിതാ ഞങ്ങള്‍
അരൂപിതന്‍ വരവും കൃപയും കരുത്തുമേകണമേ
ആ... ആ... ആ...

അനാഥരായ് വിടുകില്ല, അറിഞ്ഞു കൊള്ളൂ നിങ്ങള്‍
അയയ്ച്ചിടും മമതാതന്‍ സത്യാത്മാവിനെയെന്നും
ആ... ആ... ആ...

സഹായകന്‍ അണയുമ്പോള്‍ സദാ വസിച്ചവനുള്ളില്‍
അനുസ്മരിപ്പിച്ചീടും അനന്തമാമെന്‍ വചനം
ആ... ആ... ആ...

അസ്വസ്ഥരായലയാതെ ഭയം വെടിഞ്ഞുണരേണം
പ്രശാന്തി ഞാന്‍ പകരുന്നു പ്രമോദമാനസരാകൂ
ആ... ആ... ആ...