ജീവി­ത പ­ങ്കാ­ളി­യെ ല­ഭിക്കാന്‍

തോ­ബി­യാ­സി­നേയും സാ­റാ­യേയും അ­ത്ഭു­ത­ക­ര­മാ­യി തെ­ര­ഞ്ഞെ­ടു­ത്ത് അവ­രെ സൗ­ഭാ­ഗ്യ­ക­രമാ­യ ദാമ്പത്യജീ­വിതത്തി­ലേ­ക്കു­യര്‍ത്തി­യ കര്‍­ത്താവേ, അ­നാ­ദി­യി­ലേ എ­നി­ക്കാ­യി അ­ങ്ങു തി­ര­ഞ്ഞെ­ടു­ത്തി­ട്ടു­ള്ള വ­ര­നെ/വ­ധു­വി­നെ കാ­ണി­ച്ചുത­ര­ണമേ. അ­തി­നാ­യി എ­ന്റെ പ്രി­യ­പ്പെട്ട­വര്‍ ന­ട­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്ന പ­രി­ശ്ര­മങ്ങ­ളെ സ­ഫ­ല­മാ­ക്ക­ണമെ. എല്ലാവി­ധ തടസ്സങ്ങ­ളെ­യും എ­ടു­ത്തുമാ­റ്റ­ണ­മെ. ദൈ­വമേ, നി­ന്റെ ഹി­തം അ­രാ­ഞ്ഞ­റി­ഞ്ഞ്, ന­ന്മ­യാ­യി­ട്ടു­ള്ളതും സ്വീ­കാ­ര്യ­മാ­യി­ട്ടു­ള്ളതും എ­ന്താ­ണെ­ന്ന്വി­വേ­ചി­ച്ച­റി­ഞ്ഞ് അ­തി­നെ സ്വീ­ക­രി­ക്കാ­നു­ള്ള കൃ­പാവ­രം ഞ­ങ്ങളില്‍ വര്‍­ഷി­ക്ക­ണ­മെ. ക­ന്യ­ക­ക­ളു­ടെ രാ­ജ്ഞിയാ­യ പ­രി­ശു­ദ്ധമ­റി­യമേ, വി.യൗ­സേ­പ്പേ എ­നി­ക്കു ­വേ­ണ്ടി മാ­ദ്ധ്യസ്ഥ്യം വ­ഹി­ക്ക­ണമെ.

ആ­മേന്‍