പ­രീ­ക്ഷാ­വി­ജ­യ­ത്തി­ന് പ്രാര്‍ത്ഥ­ന

എ­ന്റെ ഗു­രു­നാ­ഥനും എല്ലാ അ­റി­വി­ന്റെയും ഉ­റ­വി­ട­വുമാ­യ ഈ­ശോയേ, ഞാന്‍ അ­ങ്ങയില്‍ ശ­ര­ണം­വ­യ്­ക്കുന്നു. എ­ന്റെ ഓര്‍­മ്മ, ബുദ്ധി, മ­നസ്സ്, എ­ന്റെ ക­ഴി­വു­കള്‍ ഇ­വ­യെ അ­ങ്ങേ­യ്­ക്ക് ഞാന്‍ സ­മര്‍­പ്പി­ക്കുന്നു. അ­ടു­ത്തു­വ­രു­ന്ന പ­രീക്ഷ­യെ സം­ബ­ന്ധി­ച്ച് എ­നി­ക്കു­ള്ള ഉ­ത്­ക­ണ്ഠ­ക­ളെയും ആ­കാം­ക്ഷ­ക­ളെയും അ­ങ്ങ് ഏ­റ്റെ­ടു­ക്കേ­ണമേ. അ­ങ്ങേ പ­രി­ശു­ദ്ധാ­ത്മാ­വിനാല്‍ എ­ന്നെ നിറ­ച്ച് ശ്ര­ദ്ധാ­പൂര്‍­വ്വം പഠി­ക്കു­ന്ന­തിനും ഉ­ത്തര­ങ്ങള്‍ ശ­രി­യാ­യി അ­വ­ത­രി­പ്പി­ക്കു­ന്ന­തിനും എ­ന്നെ സ­ഹാ­യി­ക്കേ­ണമേ. പ­രീ­ക്ഷാ സ­മ­യ­ങ്ങളില്‍ അ­ങ്ങ് എ­ന്നോ­ടു­കൂ­ടി ഉ­ണ്ടാ­യി­രി­ക്കേ­ണമേ. എ­ന്റെ ഓരോ വാ­ക്കി­നെയും അ­ങ്ങേ തി­രു­ര­ക്തത്താല്‍ അ­ഭി­ഷേ­കം ചെ­യ്യേ­ണമേ. അ­ങ്ങ് എ­നി­ക്ക് നല്‍­കു­ന്ന അ­റിവും വി­ജ­യവും അ­ങ്ങേ മ­ഹ­ത്വ­ത്തി­നാ­യി വി­നി­യോ­ഗി­ക്കാനും എ­ന്നെ അ­നു­ഗ്ര­ഹി­ക്കേ­ണ­മേ.

ആ­മേന്‍.