വി­ദ്യാര്‍­ത്ഥി­ക­ളു­ടെ പ്രാര്‍ത്ഥ­ന

 


പ­രി­ശു­ദ്ധാ­ത്മാവാ­യ ദൈ­വമേ, എന്നില്‍ വ­ന്ന് നി­റ­യേ­ണമേ, എ­ന്റെ മ­ന­സ്സി­നെയും ബു­ദ്ധി­യെയും ചി­ന്ത­യെയും വികാ­ര വി­ചാ­ര­ങ്ങ­ളെയും വി­ശു­ദ്ധീ­ക­രി­ക്കേ­ണമേ. 'ഈശോ പ്രാ­യ­ത്തിലും ജ്ഞാ­ന­ത്തിലും ദൈ­വ­ത്തി­ന്റെയും മ­നു­ഷ്യ­രു­ടെയും പ്രീ­തി­യിലും വ­ളര്‍­ന്നു­വ­ന്ന­തു­പോലെ' ഞാനും ആ­യി­ത്തീ­രു­ന്ന­തിന്, അ­ങ്ങേ മ­ഹ­ത്വ­ത്തി­നൊ­ത്ത­വി­ധം എ­ന്റെ ദൗത്യം നിര്‍­വ­ഹി­ക്കു­ന്ന­തി­നാ­വ­ശ്യമാ­യ ജ്ഞാനം, ബുദ്ധി, അ­റിവ്, ആ­ലോച­ന, ആ­ത്മ­ധൈ­ര്യം, ഭക്തി, ദൈ­വഭ­യം എ­ന്നീ ദാ­ന­ങ്ങളും ഫ­ല­ങ്ങളും എന്നില്‍ ചൊ­രി­യേ­ണമേ. പ­രി­ശു­ദ്ധ അമ്മേ, മാ­ലാ­ഖ­മാരേ, വി­ശുദ്ധ­രേ എ­നി­ക്കു­വേ­ണ്ടി മാ­ധ്യസ്ഥ്യം വ­ഹി­ക്കേ­ണമേ. ഈ­ശോയേ, എ­ന്റെ സ­ഹ­പാഠി­ക­ളെയും ഗു­രു­ഭൂ­ത­രേയും മാ­താ­പി­താ­ക്ക­ന്മാ­രെയും സ­ഹോ­ദ­ര­ങ്ങ­ളെയും അ­നു­ഗ്ര­ഹി­ക്കേ­ണ­മേ. നിത്യം പി­താവും പു­ത്രനും പ­രി­ശു­ദ്ധാ­ത്മാ­വു­മാ­യ സര്‍­വ്വേ­ശ്വ­ര്യാ.


 


ആ­മ്മേന്‍.