ഗര്‍ഭിണികളുടെ ജപം

കന്യകയും മാതവുമായിരിക്കുന്ന പരിശുദ്ധ മറിയമേ! ഈശോകര്‍ത്താവിനെ അങ്ങേ തിരുവുദരത്തില്‍, ധരിച്ചുകൊണ്ടിരുന്ന നാളെല്ലാം ആനന്ദസാഗരത്തില്‍ മുഴുകി, കടശി പ്രസവകാലമായപ്പോള്‍ വാക്കിലടങ്ങാത്ത ഉന്നതപരവശതയില്‍ മുഴുകി ദിവ്യശിശുവിനെ പ്രസവിച്ചുവല്ലോ.

ആ സമയത്ത് അങ്ങേയ്ക്കുണ്ടായ ആനന്ദത്തെക്കുറിച്ച് എന്നെ അനുഗ്രഹിക്കണമേ. ഞാന്‍ പാപത്തില്‍ പിറന്ന്, സകല പീഡകളുടെയും മദ്ധ്യേ ജീവിക്കുന്നു. ഹാവാഅമ്മയ്ക്ക് കല്പിച്ച ശിക്ഷ എന്റെമേലും ഇരിക്കുന്നു. ആയതുകൊണ്ട് എന്റെമേല്‍ അലിവുതോന്നി എന്റെ വയറ്റിലിരിക്കുന്ന കുഞ്ഞിന് യാതൊരു അപകടം കൂടാതെയും കഷ്ടാരിഷ്ടതകള്‍ കൂടാതെയും പ്രസവിപ്പാന്‍ അനുഗ്രഹം ചെയ്യണമേ.

പിന്നെയും ആ കുഞ്ഞ് വിശേഷബുദ്ധിയും നന്മമനസ്സുമുള്ളതായി അങ്ങേ തിരുക്കുമാരന്റെയും അങ്ങേയുടെയും ശുശ്രുഷയില്‍ നിലനിന്ന് നിത്യസൗഭാഗ്യത്തിന്റെ വഴിയില്‍ നടക്കുവാന്‍ അങ്ങേ തിരുക്കുമാരനോട് പ്രാര്‍ത്ഥിക്കണമേ.