ക്ഷ­മ­യു­ടെ പ്രാര്‍ത്ഥ­ന


 


കര്‍­ത്താ­വേ എ­ന്റെ ജി­വി­തത്തില്‍ എ­ന്റെ സ്വ­സ്ഥത­യെ ന­ശി­പ്പി­ച്ച (വ്യ­ക്തി­യു­ടെ പേര്) വ്യ­ക്തിക­ളെ ഞാന്‍ അ­വി­ടു­ത്തേ ദി­വ്യ­സ്‌­നേ­ഹ­ത്തി­ന് സ­മര്‍­പ്പി­ക്കുന്നു. അ­വ­രോ­ട് ക്ഷ­മി­ക്കേ­ണമേ. എ­ന്തെന്നാല്‍ അ­വര്‍ ചെ­യ്യുന്ന­ത് അ­വര്‍ അ­റി­യു­ന്നില്ല. മ­റ്റു­ള്ളവ­രെ വേ­ദ­നി­പ്പി­ക്കുവാന്‍ കാ­ര­ണമാ­യ അ­വ­രു­ടെ മു­റി­വുക­ളെ നി­ന്റെ ദി­വ്യ­സേ്‌­ന­ഹത്താല്‍ സു­ഖ­പ്പെ­ടു­ത്തേ­ണ­മേ. നി­ന്റെ സ്നേ­ഹം അ­വ­രി­ലെ തിന്മ­യെ ഉ­രു­ക്കട്ടെ. നി­ന്റെ ഛാ­യയില്‍ സൃ­ഷ്ട­ി­ക്ക­പ്പെ­ട്ട അ­വരില്‍ നി­ന്റെ ക്ഷ­മി­ക്കു­ന്ന സ്നേ­ഹം പ്ര­വര്‍­ത്തി­ച്ച് അവ­രെ സ്വ­ത­ന്ത്ര­രാ­ക്കേ­ണമേ. നി­ന്റെ ദി­വ്യ­സ്നേ­ഹം എ­ന്നി­ലേ­യ്­ക്കയ­ച്ച് അ­വി­ടു­ത്തേ സ­മാ­ധാ­നവും സൗ­ഖ്യവും ത­ന്ന് എ­ന്നെയും അ­നു­ഗ്ര­ഹി­ക്കേ­ണ­മേ.


 


ആ­മേന്‍.