സ്വര്‍ഗ്ഗത്തിന്‍ നാഥന്‍ ഭൂമിക്കധിപന്‍

സ്വര്‍ഗ്ഗത്തിന്‍ നാഥന്‍
ഭൂമിക്കധിപന്‍ രാജമഹേശന്‍ മന്നില്‍
രക്ഷാകരമാം ദിവ്യവിരുന്നിന്‍
വാതില്‍ തുറന്നു

സുവിശേഷ ദീപം
കൂരിരുളെല്ലാം നീക്കുകയായി ഹൃത്തില്‍
ദൈവികമാകും അഗ്നിയില്‍ നമ്മെ
ശുദ്ധിവരുത്തിടുവാന്‍

അര്‍ത്ഥിപ്പോര്‍ക്കെല്ലാം
സൗഭാഗ്യത്തിന്‍ ഭണ്ഡാഗാരം നല്‍കി
പാപികളെല്ലാം പാപക്കറകള്‍
മായിച്ചീടുവാന്‍

സ്വര്‍ഗ്ഗത്തില്‍ ചേരാന്‍
അവകാശികളാം അംഗങ്ങള്‍ക്കായ് ദൈവം
മാര്‍ഗ്ഗം കാട്ടി പൈതങ്ങളെപ്പോല്‍
ഭൂമിയിലാകുവാന്‍