സ്നേഹപിതാവിന്‍ ഭവനമിതില്‍

സ്നേഹപിതാവിന്‍ ഭവനമിതില്‍
പരിശുദ്ധമാകും അള്‍ത്താരയില്‍
അനുതാപമേറും ഹൃദയവുമായ്
അണയുന്നു സ്നേഹവിരുന്നിന്നായ്

കാല്‍‍വരിമലയിലെ സ്നേഹബലി
അര്‍പ്പിച്ചിടാന്‍ ഞങ്ങളണയുന്നു
ജീവിതഭാരവും, സുഖവും ദുഃഖവും
സ്വീകരിക്കേണമേ, സ്നേഹനാഥാ

ജീവന്റെ നാഥനോടൊന്നായിന്ന്
ജീവന്റെ പാതയെ പുല്‍‍കീടുവാന്‍
പ്രാര്‍ത്ഥനാദീപങ്ങള്‍ കൈകളിലേന്തി
നില്‍ക്കുന്നു മക്കള്‍ പിതൃസവിധേ