തൃക്കൈകളില്‍ പൂജ്യപാദങ്ങളില്‍

തൃക്കൈകളില്‍ പൂജ്യപാദങ്ങളില്‍
കാണിക്കയായ് സ്വയം നല്‍കുന്നു ഞാന്‍
ആത്മാര്‍പ്പണം, ഈ ഹൃദയാര്‍പ്പണം
കൈക്കൊള്ളുവാന്‍ കനിവാകേണമേ.

നിന്‍ ജീവനില്‍ ദിവ്യവിരുന്നാകുവാന്‍
പൊടിയുന്നു ഞാനും ബലിവേദിയില്‍
തിരുമുമ്പിലെ മെഴുതിരിയായി ഞാന്‍
ഉരുകുന്നു നാളം തെളിഞ്ഞീടുവാന്‍

സഹജാതരില്‍ എന്നും കാണുന്നിതാ
മുറിവേറ്റ നിന്‍ പ്രിയ മുഖശോഭ ഞാന്‍
ആശ്വാസവും സ്നേഹപീയൂഷവും
പകര്‍ന്നേകുവാന്‍ കൃപയേകേണമേ