നമ്മുടെ ദൈവമിതാ, നമ്മോടുകൂടെയിതാ

നമ്മുടെ ദൈവമിതാ, നമ്മോടുകൂടെയിതാ
ഈ അള്‍ത്താരയില്‍ ഈ തിരുവോസ്തിയില്‍
നമ്മുടെയിടയനിതാ

ഒരു ദൈവം തന്റെ ജനത്തിന്റെ കൂടെ
പാര്‍ക്കാനിറങ്ങി വന്നു
തന്റെ ജനത്തോടു കാട്ടിയൊരുള്‍പ്രിയം
ഇന്നും തുടിക്കുന്നീ കൂദാശയില്‍

മരുഭൂവില്‍ മന്ന പൊഴിച്ചവന്‍ തന്നെ
ജീവന്റെ അപ്പമായി
തന്റെ ജനത്തിനു ജീവനായ് തീര്‍ന്നവന്‍
ഇന്നും വസിക്കുന്നീ കൂദാശയില്‍