തന്നാലും നാഥാ ആത്മാവിനെ

തന്നാലും നാഥാ ആത്മാവിനെ
ആശ്വാസദായകനെ
തന്നാലും നാഥാ നിന്‍ ജീവനെ
നിത്യസഹായകനെ

അകതാരിലുണര്‍വിന്റെ പനിനീരു തൂകി
അവിരാമമൊഴുകിവരൂ
വരദാനവാരിധേ ഫലമേകുവാനായ്
അനുസ്യൂതമൊഴുകിവരൂ

പാപവും പുണ്യവും വേര്‍തിരിച്ചേകുന്ന
ജ്ഞാനമായ് ഒഴുകിവരൂ
ആത്മീയ സന്തോഷം ദാസരില്‍ നല്‍കുന്ന
സ്നേഹമായ് ഒഴുകിവരൂ