ദൈവാരൂപിയേ സ്നേഹജ്വാലയായ്

ദൈവാരൂപിയേ സ്നേഹജ്വാലയായ്
സര്‍ഗ്ഗത്തില്‍ നിന്നും നീ വരൂ
അഗ്നിനാളമായ് നവ്യജീവനായ്
ഞങ്ങളില്‍ വന്നു വാണിടൂ

ശ്ലീഹന്മാരില്‍ നിറഞ്ഞപോല്‍
ശക്തിയേകി നയിക്കണേ

ശാന്തിയേകുന്ന ദിവ്യസന്ദേശം
മാനസാന്തര മാര്‍ഗ്ഗമായ്
യേശുവേക വിമോചകനെന്ന്
വിശ്വമാകെയുദ്ഘോഷിക്കാന്‍

അത്ഭുതങ്ങളും രോഗശാന്തിയും
യേശുവിന്‍ തിരുനാമത്തില്‍
സാദ്ധ്യമായെന്നും ഈ സമൂഹത്തില്‍
ദൈവരാജ്യം വളര്‍ന്നിടാന്‍