കാലിത്തൊഴുത്തില്‍ പിറന്നവനേ

കാലിത്തൊഴുത്തില്‍ പിറന്നവനേ, കരുണ നിറഞ്ഞവനേ
കരളിലെ ചോരയാല്‍ പാരിന്റെ പാപങ്ങള്‍ കഴുകിക്കളഞ്ഞവനേ
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നൂ, ഹല്ലേലൂയാ, ഹല്ലേലൂയാ.

കനിവിന്‍ കടലേ, അറിവിന്‍ പൊരുളേ,
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍
നിന്‍ മുന്നില്‍ വന്നിതാ നില്‍‍പൂ ഞങ്ങള്‍
ഹല്ലേലൂയാ, ഹല്ലേലൂയാ.

ഉലകിന്‍ ഉയിരായ് മനസ്സില്‍ മധുവാന്‍
ഉണരൂ ഉണരൂ മണിവിളക്കേ
കര്‍ത്താവേ, കനിയൂ നീ യേശുനാഥാ,
ഹല്ലേലൂയാ, ഹല്ലേലൂയാ.