സത്യനായകാ മുക്തിദായകാ

സത്യനായകാ, മുക്തിദായകാ,
പുല്‍ത്തൊഴുത്തിന്‍ പുളകമായ സ്നേഹഗായകാ,
ശ്രീയേശുനായകാ.

കാല്‍‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ,
കാലത്തിന്റെ കവിതയായ കനകതാരമേ,
നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ!
നിന്റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ!

അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ത്ഥമേ,
സാഗരത്തിന്‍ തിരയെ വെന്ന കര്‍മ്മകാണ്ഢമേ,
നിന്‍ കഥ കേട്ടലിഞ്ഞിടാത്ത മനം മനമാണോ!
നിന്റെ രാജ്യം വന്നുചേരും പുലരിയെന്നാണോ!