ജറുസലേം നായകാ, ഗദ്ഗദം കേള്‍ക്കുമോ

ജറുസലേം നായകാ, ഗദ്ഗദം കേള്‍ക്കുമോ!
തകരുമെന്‍ ജീവനില്‍ ആശ്രയം നീ പ്രഭോ!
അലിവോലും ഗീതകം പതിയുന്നൂ കാതിലും
സാദരം നീ വരൂ, യേശുവേ!

നിറയുമോര്‍മ്മയില്‍ ദീപമായ്
ഹൃദയവീണയില്‍ നാദമായ്
അറിയുമോ ഗായകാ ഇഴയുമെന്‍ ജീവിതം
അരുളുമോ സാന്ത്വനം കരുണതന്‍ കൈകളായ്

സകലജീവനും നാഥനായ്
മഹിതമാണുനിന്‍ നാമവും
സുകൃതമാം ഗാനമായ് ഉണരുമോ നാവിലും
ചൊരിയുമോ നല്‍‍വരം കനിവെഴും ഹൃത്തിനായ്