പരിശുദ്ധാത്മാവേ നീ എഴുന്നള്ളി

പരിശുദ്ധാത്മാവേ നീ എഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തില്‍
ദിവ്യദാനങ്ങള്‍ ചിന്തി എന്നുള്ളില്‍
ദൈവസ്നേഹം നിറയ്ക്കണേ.

സ്വര്‍ഗ്ഗവാതില്‍ തുറന്നു ഭൂമിയില്‍ നിര്‍ഗ്ഗളിയ്ക്കും പ്രകാശമേ!
അന്ധകാരവിരിപ്പു മാറ്റീടും ചന്തമേറുന്ന ദീപമേ!
കേഴുമാത്മാവില്‍ ആശവീശുന്ന മോഹന ദിവ്യ ഗാനമേ!

വിണ്ടുണങ്ങിവരണ്ട മാനസം കണ്ട വിണ്ണിന്‍ തടാകമേ!
മന്ദമായ് വന്നു വീശി ആനന്ദം തന്ന പൊന്നിളം തെന്നലേ!
രക്തസാക്ഷികള്‍ ആഞ്ഞുപുല്‍കിയ പുണ്യജീവിതപാത നീ!