ഒരുമയോടീ ബലിയില്‍ ചേരാന്‍

ഒരുമയോടീ ബലിയില്‍ ചേരാന്‍
ഒരുങ്ങിയെത്തും മക്കളിതാ
സ്നേഹപിതാവേ തിരുഭവനത്തില്‍
ബലിയര്‍പ്പകരായണയുന്നു.

സ്വര്‍ഗ്ഗവും ഭൂമിയും ഒന്നായ്‍ത്തീരും
പരിപാവനമാം നിമിഷമിതാ
രക്ഷാകരമാം പാവനസ്നേഹത്തിന്‍
മധുരം നുകരാനണയുക നാം

അപ്പവും വീഞ്ഞുമായ് ജീവിതസൂനങ്ങള്‍
കാഴ്ചയേകുന്നീ അള്‍ത്താരയില്‍
മാറ്റേണമവയെ നിന്‍ മാംസവും രക്തവുമായ്
സോദരര്‍ക്കെന്നും ഭോജ്യമായ്‍ത്തീരാന്‍