പരിശുദ്ധാത്മാവേ, ശക്തി പകര്‍ന്നിടണേ

പരിശുദ്ധാത്മാവേ, ശക്തി പകര്‍ന്നിടണേ
അവിടുത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്ന്
കര്‍ത്താവേ, നീ അറിയുന്നു.

ആദ്യനൂറ്റാണ്ടിലെ അനുഭവം പോല്‍
അതിശയം ലോകത്തില്‍ നടന്നിടുവാന്‍
ആദിയിലെന്നപോല്‍ ആത്മാവേ
അധികബലം തരണേ.

ലോകത്തിന്‍ മോഹം വിട്ടോടിടുവാന്‍ - ഞങ്ങള്‍
സാത്താന്റെ ശക്തിയെ ജയിച്ചിടുവാന്‍
ധീരതയോടെ നിന്‍ സേവ ചെയ്യാന്‍
അഭിഷേകം ചെയ്തിടണേ

കൃപകളും വരങ്ങളും ലഭിച്ചിടുവാന്‍ - ഞങ്ങള്‍
വചനത്തില്‍ വേരൂന്നി വളര്‍ന്നിടുവാന്‍
വിണ്‍‍മഴയെ വീണ്ടും അയയ്ക്കണമേ
നിന്‍ ജനമുണര്‍ന്നിടുവാന്‍