ഓര്‍മ്മവെച്ച നാള്‍ മുതല്‍

ഓര്‍മ്മവെച്ച നാള്‍ മുതല്‍
ഓസ്തിയില്‍ നിന്നെ കാണുന്നൂ, വാഴ്ത്തുന്നു
കുഞ്ഞുനാള്‍ മുതലെന്റെ മാനസത്തിന്റെ ഭാഗ്യമേ!

എല്ലാരും നിന്നെ സ്വീകരിക്കാനായ് നിരചേരുന്നതു കണ്ടനേരം
ആയിരം നാവില്‍ കുര്‍ബാനയായ് അവിടുന്നലിയുന്ന നേരം
ഈശോ വരേണേ ഉള്ളില്‍ എന്ന് ഞാനും പ്രാര്‍ത്ഥിച്ചിരുന്നു.

ദിവ്യകാരുണ്യം സ്വീകരിക്കാനായ് ഞാനും കൊതിച്ചിരുന്നാനാള്‍
കൈകൂപ്പിവന്ന് കൈക്കൊള്ളുവാനായ് ഉള്ളം കൊതിച്ചിരുന്നീശോ
ഈശോ വരേണേ ഉള്ളില്‍ എന്ന് ഞാനും പ്രാര്‍ത്ഥിച്ചിരുന്നു.