ദൈവത്തിന്‍ വാഗ്ദാനമാം പാവനാത്മാവേ

ദൈവത്തിന്‍ വാഗ്ദാനമാം പാവനാത്മാവേ വരൂ
ആശ്വാസദായകനേ ആമോദമേകാന്‍ വരൂ

നിത്യവും കൂടെയിരിക്കും
സത്യത്തിന്നാത്മാവു നീയേ
എന്നില്‍ നിറഞ്ഞ് എന്നും വസിക്കാന്‍
ഉന്നതദാനമേ വാ!

ദാനങ്ങളാലേ നിറയ്ക്കൂ
നല്‍‍വരം നല്‍കി നയിക്കൂ
പാരിടമെങ്ങും സാക്ഷിയായ് മേവാന്‍
പാവനരൂപിയേ വാ!