അതിരുകളില്ലാത്ത സ്നേഹം

അതിരുകളില്ലാത്ത സ്നേഹം: ദൈവസ്നേഹം, നിത്യസ്നേഹം
അളവുകളില്ലാത്ത സ്നേഹം: ദൈവസ്നേഹം, നിത്യസ്നേഹം
ഏതൊരവസ്ഥയിലും, യാതൊരു വ്യവസ്ഥകളും
ഇല്ലാതെ സ്നേഹിക്കും താതനു നന്ദി

ദൈവത്തെ ഞാന്‍ മറന്നാലും, ആ സ്നേഹത്തില്‍ നിന്നകന്നാലും,
അനുകമ്പാര്‍ദ്രമാം ഹൃദയമെപ്പൊഴും എനിയ്ക്കായ് തുടിച്ചിടുന്നു,
എന്നെ ഓമനയായ് കരുതുന്നു

അമ്മയെന്നെ മറന്നാലും, ഈ ലോകമെന്നെ വെറുത്താലും,
അജഗണങ്ങളെ കാത്തിടുന്നവന്‍ എനിയ്ക്കായ് തിരഞ്ഞിടുന്നു,
എന്നെ ഓമനയായ് കരുതുന്നു.