അമ്മേ അമ്മേ അമ്മേ

അമ്മേ അമ്മേ അമ്മേ
നിന്നുടെ പൊന്നുണ്ണിമോനോടൊന്നു പറയൂ
പാവങ്ങള്‍ ഞങ്ങളില്‍ കാരുണ്യം തൂകുവാന്‍
പൊന്നുണ്ണിമോനോടൊന്നു പറയൂ

ബുദ്ധിയും ഞങ്ങള്‍ക്കു നല്‍കേണം
ശക്തിയും ഞങ്ങള്‍ക്കു നല്‍കേണം
സര്‍വ്വ വിജയവും തന്നു നീ ഞങ്ങളെ
പാലനം ചെയ്യണെ കന്യാംബേ

അന്ത്യവിനാഴിയില്‍ അമ്മേ നീ
അന്തികേ ഉണ്ടായിരിക്കേണം
അന്തിയില്‍ വേണ്ടവ നേടിത്തന്നു നീ
സ്വര്‍ഗ്ഗത്തില്‍ ഞങ്ങളെ ചേര്‍ക്കേണേ

കാനായില്‍ വെള്ളത്തെ വീഞ്ഞാക്കാന്‍
പുത്രനു സ്വാധീനം നല്‍കീലേ
ആയതുപോലെയീ സോദരര്‍ ഞങ്ങളില്‍
കാരുണ്യം തൂകണേ കന്യാംബേ