ആശ്വാസത്തിന്നുറവിടമാം ക്രിസ്തു

ആശ്വാസത്തിന്നുറവിടമാം ക്രിസ്തു
നിന്നെ വിളിച്ചീടുന്നു

അദ്ധ്വാനഭാരത്താല്‍ വലയുന്നോരെ...
ആശ്വാസമില്ലാതലയുന്നോരെ...
ആണിപ്പാടുള്ളവന്‍ കരങ്ങള്‍ നീട്ടി
നിന്നെ വിളിച്ചീടുന്നു

പാപാന്ധകാരത്തില്‍ കഴിയുന്നോരെ...
രോഗങ്ങളാല്‍ മനം തകര്‍ന്നവരെ...
നിന്നെ രക്ഷിക്കാന്‍ അവന്‍ കരങ്ങള്‍
എന്നെന്നും മതിയായവ

വാതില്‍ക്കല്‍ വന്നിങ്ങു മുട്ടീടുന്ന
ആശ്വാസമരുളാന്‍ വെമ്പീടുന്ന
അരുമപിതാവിന്റെ ഇമ്പസ്വരം
നീയിന്നു ശ്രവിച്ചീടുമോ!