ദുഃഖത്തിന്റെ പാനപാത്രം

ദു:ഖത്തിന്റെ പാനപാത്രം
കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടതു വാങ്ങി
ഹാലേലൂയ പാടിടും ഞാന്‍

ദോഷമായിട്ടൊന്നും എന്നോ-
ടെന്റെ താതന്‍ ചെയ്കയില്ല
എന്നെ അവന്‍ അടിച്ചാലും
അവന്‍ എന്നെ സ്നേഹിക്കുന്നു

കഷ്ടനഷ്ടമേറി വന്നാല്‍
ഭാഗ്യവാനായി തീരുന്നു ഞാന്‍
കഷ്ടമേറ്റ കര്‍ത്താവോട്
കൂട്ടാളിയായ് തീരുന്നു ഞാന്‍

ലോകത്തെ ഞാന്‍ ഓര്‍ക്കുന്നില്ല
കഷ്ടനഷ്ടം ഓര്‍ക്കുന്നില്ല
എപ്പോളെന്റെ കര്‍ത്താവിനെ
ഒന്നു കാണാം എന്നെ ഉള്ളൂ