ഓസ്തിയില്‍ വാഴും ദൈവമേ

ഓസ്തിയില്‍ വാഴും ദൈവമേ,
സ്നേഹത്തിന്‍ അവതാരമേ,
ആത്മാവിന്‍ ഭോജനമേ,
ആരാധനാപാത്രമേ.

എല്ലാ നാമത്തിലും മേലായി ഞങ്ങള്‍
നിന്‍ തിരുനാമം വാഴ്ത്തീടുന്നു
എല്ലാ മുഴങ്കാലും മടങ്ങീടുന്നൂ
നിന്‍ മുമ്പില്‍ ആദരവോടെ.

എല്ലാം ഭരിച്ചിടും ദൈവമേ, ഞങ്ങള്‍
നിന്‍ തിരുമുമ്പില്‍ നമിച്ചീടുന്നു
ഇല്ലീ ജഗത്തില്‍ വേറൊരു നാമം
മാനവര്‍ക്കാലംബമായ്